ബാല്‍ താക്കറെയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

November 17, 2012 മറ്റുവാര്‍ത്തകള്‍

മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. അദ്ദേഹം അപകട നില തരണം ചെയ്തതായി പാര്‍ട്ടി മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട് ചെയ്തു. ബാല്‍ താക്കറെ പഴയ നിലയിലേക്കു വരുന്നു. മഹാരാഷ്ട്രയിലെ മുഴുവന്‍ ശിവസേന പ്രവര്‍ത്തരുടെയും ആശംസയും പ്രാര്‍ഥനയും അദ്ദേഹത്തിനൊപ്പമുണ്ടെന്നു പത്രത്തില്‍ പറയുന്നു.

താക്കറെയുടെ നില മെച്ചപ്പെടുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും നാഡീമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍