വനമിത്ര അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

November 17, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം- വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കും.  25.000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.  കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷിക-ജൈവവൈവിധ്യം  മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും.  ജില്ലയിലെ താത്പര്യമുളള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.  തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി.) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം.  മുന്‍പ് ഇപ്രകാരമുളള അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍