അമരവിള ഔട്ട് ചെക്ക് പോസ്റ്റ് ഉദ്ഘാടനം 19ന്

November 18, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തേക്കുളള വാഹനങ്ങളുടെ പരിശോധന  ടോള്‍ ബൂത്തിനു സമീപത്തേക്കുമാറ്റുന്നതിനായി അമരവിളയില്‍ പുതുതായി  സ്ഥാപിച്ച ഔട്ട്‌ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനം നവംബര്‍ 19ന് വൈകിട്ട് നാലിന്  ധനമന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും. ആര്‍.ശെല്‍വരാജ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍  കേന്ദ്ര മാനവശേഷി വകുപ്പു സഹമന്ത്രി ശശി തരൂര്‍ വിശിഷ്ടാതിഥിയാകും. സംയോജിതകൗണ്ടറിന്റെ ഉദ്ഘാടനം   ആരോഗ്യ വകുപ്പ് വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും.  എ.റ്റി.ജോര്‍ജ്ജ് എം.എല്‍.എ., നികുതി വകുപ്പ് സെക്രട്ടറി എ.അജിത്കുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍,  ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം