പെട്രോളിയം ഔട്ട്‌ലെറ്റ് നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

November 18, 2012 കേരളം

തിരുവനന്തപുരം: ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ തോന്നയ്ക്കലുളള പെട്രോളിയം റീട്ടെയല്‍ ഔട്ട്‌ലെറ്റിന്റെ നടത്തിപ്പിനായി ആര്‍മിയിലെ ലഫ്റ്റനന്റ് അഥവാ നേവി/എയര്‍ഫോഴ്‌സിലെ തത്തുല്യപദവിയില്‍ കുറയാത്ത റാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ടുളള ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  65 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി സെക്യുരിറ്റി ഡിപ്പോസിറ്റായി നല്‍കി ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ നിയമാവലി പ്രകാരം ഔട്ട്‌ലെറ്റിന്റെ പരിപൂര്‍ണ്ണ നടത്തിപ്പ് ചുമതല നിര്‍വ്വഹിക്കുവാന്‍ തയ്യാറുളള റിട്ട ഓഫീസര്‍മാര്‍ നവംബര്‍ 20നു മുമ്പായി ജില്ലാ സൈനിക ഓഫീസ് മുഖേന അപേക്ഷ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക് 0471- 2472748 ല്‍ ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം