ഡല്‍ഹിയിലെ ഹിമാലയ ഹൗസില്‍ തീപിടുത്തം

November 19, 2012 ദേശീയം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ഹിമാലയ ഹൗസില്‍ തീപിടുത്തം. രാവിലെ 6.20 ഓടെയാണ് തീപിടുത്തമുണ്ടായത്. 25 ഓളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. മൂന്നാം നിലയിലാണ് തീപിടുത്തം ആദ്യമുണ്ടായത്. പിന്നീട് നാല് നിലകളിലേക്ക് കൂടി പടര്‍ന്നു പിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം