ഭഗവദ്ഗീതയുടെ സ്വതന്ത്ര പരിഭാഷയായ ‘മലയാളഗീത’ പ്രകാശനം ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

November 19, 2012 മറ്റുവാര്‍ത്തകള്‍

മലയാളഗീത’ യുടെ പ്രകാശനകര്‍മ്മം മുംബൈയിലെ രാമഗിരി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി പുസ്തകത്തിന്‍റെ ആദ്യപ്രതി യുവകവി രാജേന്ദ്രന്‍ കുറ്റൂരിനു നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു. പരിഭാഷകന്‍ വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ സമീപം.

മുംബൈ: ലക്ഷ്മി നാരായണന്‍ ഗ്രന്ഥശാലയുടെ പ്രഥമ പ്രസിദ്ധീകരണവും ഭഗവദ്ഗീതയുടെ സ്വതന്ത്ര പരിഭാഷയുമായ ‘മലയാളഗീത’ യുടെ പ്രകാശനകര്‍മ്മം മുംബൈയിലെ രാമഗിരി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി നിര്‍വഹിച്ചു. പുസ്തകത്തിന്‍റെ ആദ്യപ്രതി യുവകവി രാജേന്ദ്രന്‍ കുറ്റൂര്‍ ഏറ്റുവാങ്ങി. നവംബര്‍ 10ന്, ബദലാപ്പൂര്‍ , രാമഗിരി ശ്രീരാമദാസ ആശ്രമത്തിലാണ് പ്രകാശനചടങ്ങ് നടന്നത്. വൈക്കം ഉണ്ണികൃഷ്ണന്‍ നായരാണ് പുസ്തകത്തിന്‍റ പരിഭാഷ നടത്തിയിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍