ഹനുമാന്റെ സംഗീതം

November 19, 2012 സനാതനം

എം. അജയകുമാര്‍

ഒരിക്കല്‍ സര്‍വ്വലോകസഞ്ചാരിയും പരമഭക്തനുമായ നാരദന്‍ ഹനുമാനെ കണ്ടുമുട്ടി.

ലോകത്തിലെ ഒന്നാംകിട ഭക്തഗായകനാണ് താനെന്ന അഹങ്കാരം നാരദനില്‍ ഉണ്ടായിരുന്നു. അതു തീര്‍ക്കാന്‍ ഭഗവാനെ നിമിത്തമാക്കി. ഹനുമാന്‍ ഒരു പാട്ടുപാടി പാട്ട് ആസ്വദിച്ച നാരദന്‍ തന്റെ അടുത്തുള്ള പാറയില്‍ വച്ചു.

ഹനുമാന്‍റെ ഗാനത്തിന്റെ ലയം നിമിത്തം ആ പാറ അലിഞ്ഞു. ദ്രവരൂപത്തിലായ പാറയില്‍ നാരദന്റെ വീണ ആഴ്ന്നിറങ്ങി. ഹനുമാന്‍റെ പാട്ട് അവസാനിച്ചപ്പോള്‍ പാറ പൂര്‍വ്വസ്ഥിതിയില്‍ ഉറച്ചു.

പാറയില്‍ ഉറച്ചുപോയ വീണ വെളിയിലെടുക്കാന്‍ നിര്‍വ്വാഹമില്ലാതെയായി. ഒരു ഗാനമാലപിച്ച് പാറ വീണ്ടും ഉരുക്കി വീണ എടുത്തുകൊള്ളാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു.

നാരദന്‍ പാട്ടുതുടങ്ങി. അനേകം പാട്ടുകള്‍ പാടിയിട്ടും പാറ ഉരുകിയില്ല നാരദന്റെ അഹങ്കാരമെല്ലാം തീര്‍ന്നു. അപ്പോള്‍ ഹനുമാന്‍ മറ്റൊരു പാട്ടുപാടി.

ഉടന്‍തന്നെ പാറ ഉരുകുകയും വീണ വെളിയിലെടുക്കാന്‍ കഴിയുകയും ചെയ്തു. നാരദന്‍ അഹങ്കാരം നശിച്ച് ഹനുമനെ സ്തുതിച്ചശേഷം സ്ഥലംവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം