തൊഴില്‍ ക്‌ളബ്ബുകള്‍ തുടങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു

November 20, 2012 കേരളം

തിരുവനന്തപുരം: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടോ അതിലധികമോ തൊഴില്‍രഹിതര്‍ ചേര്‍ന്ന് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് ജോബ് ക്‌ളബ്ബുകള്‍ എന്ന പേരില്‍ സ്വയംതൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ 21നും 40 നും ഇടയ്ക്ക് പ്രായമുളളവരും വാര്‍ഷിക കുടുംബവരുമാനം 50000രൂപ കവിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷത്തെയും മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ഉയര്‍ന്ന പ്രായപരിധിയില്‍ ലഭിക്കും.

10 ലക്ഷം രൂപ വരെ ബാങ്ക് വായ്പയുളള പ്രോജക്ടുകള്‍ തുടങ്ങാം. താത്പ്പര്യമുളളവര്‍ക്ക് ബാങ്ക് വായ്പയുടെ 25 ശതമാനമോ പരമാവധി 2 ലക്ഷം രൂപവരെയോ സര്‍ക്കാര്‍ സബ്‌സിഡി ആയി അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസയോഗ്യത ഉളളവര്‍ക്ക് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ബന്ധപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം