മുരളീധരന്‍ സത്യാഗ്രഹത്തില്‍ നിന്ന് പിന്മാറി

November 20, 2012 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കെ.മുരളീധരന്‍ എം.എല്‍.എ സത്യാഗ്രഹത്തില്‍ നിന്ന് പിന്മാറിയതായി അറിയിച്ചു. മോണോറെയില്‍ വിഷയത്തില്‍ തലസ്ഥാനത്തോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സത്യാഗ്രഹത്തിന് കെ.മുരളീധരന്‍ ഒരുങ്ങിയത്. തിരുവനന്തപുരത്ത് മോണോറെയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്താനായിരുന്നു തീരുമാനം.

തലസ്ഥാനത്തെ മാലിന്യ സംസ്‌കരണം, വിഴിഞ്ഞം പദ്ധതിയിലെ അലംഭാവം, കരമന – കളിയിക്കാവിള റോഡ് വികസനം എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ അടിയന്തിരശ്രദ്ധ വയേ്ക്കണ്ട മറ്റാവശ്യങ്ങള്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം