ഡേവിസ് കപ്പ് ചെക് റിപ്പബ്ളിക്കിന്

November 20, 2012 കായികം

പ്രാഗ്: നിലവിലെ ചാന്പ്യന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തി ചെക് റിപ്പബ്ളിക്ക് ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി. സ്പെയിനിന്റെ നിക്കോളാസ് അല്‍മാര്‍ഗോയെയും സംഘത്തെയും കീഴ്പ്പെടുത്തിയാണ് ചെക്റിപ്പബ്ളിക് കപ്പില്‍ മുത്തമിട്ടത്. ലോകറാങ്കിംഗില്‍ 37-ാം സ്ഥാനത്തുള്ള സ്റഫാനക് നിര്‍ണായക ഫൈനലില്‍ 11 ാം സീഡ് അല്‍മാഗ്രോയെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോര്‍:6-4, 7-6 (7/0), 3-6, 6-3.  സ്വതന്ത്രരാജ്യമായ ശേഷം  ചെക്ക് റിപ്പബ്ളിക്  ഡേവിഡ് കപ്പില്‍ നേടുന്ന ആദ്യവിജയമാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം