ഓട്ടോറിക്ഷ മിനിമം യാത്ര നിരക്ക് 15 രൂപയാക്കാന്‍ ധാരണ

November 21, 2012 കേരളം

തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ മിനിമം യാത്രാ നിരക്ക് 15 രൂപയാക്കാന്‍ ധാരണയായി. ഗതാഗതമന്ത്രിയുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. ഓട്ടോ മിനിമം ചാര്‍ജ്ജ് 14 രൂപയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ 15 രൂപയാക്കണമെന്ന ആവശ്യം സംഘടനാ ഭാരവാഹികള്‍ ഉന്നയിച്ചതോടെ ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് ഒരു രൂപ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം