വധശിക്ഷ: ഏഴ് ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം

November 21, 2012 ദേശീയം

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിച്ച ഏഴുപേരുടെ ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരു ദയാഹര്‍ജി പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റേതാണ്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി കസബിന്റെ ദയാഹര്‍ജിയില്‍ വേഗം തീര്‍പ്പുവരുത്തിയ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം