മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

November 22, 2012 ദേശീയം

ബംഗളുരു: 2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ കുറ്റാരോപിതനായി തടവില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബംഗളുരു സ്‌ഫോടനം ആസൂത്രണം ചെയ്തതിലെ നിര്‍ണായക സാന്നിദ്ധ്യമാണ് മദനിയെന്നാണ് ആരോപണം.

കഴിഞ്ഞ രണ്ടു വര്‍ഷമായി വിചാരണ തടവുകാരനാണ് മദനി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. പക്ഷെ കോടതി ജാമ്യം നിരസിക്കുകയായിരുന്നു. 2008ല്‍ എല്‍ കെ അദ്വാനി പങ്കെടുത്ത ഇലക്ഷന്‍ പ്രചരണ യോഗത്തിന് മുന്നോടിയായാണ് സ്‌ഫോടനമുണ്ടായത്. സഫോടനത്തില്‍ 58 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം