തിരുവഞ്ചൂരിനെതിരായ ഹര്‍ജി തള്ളി

November 22, 2012 കേരളം

കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തളളിയത്. വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരായ സിബിഐ അന്വേഷണത്തിനുള്ള വിഞ്ജാപനം പൂഴ്ത്തി വയ്ക്കാന്‍ നിര്‍ദേശിച്ചുവെന്ന് ആരോപിച്ചായാരുന്നു ഹര്‍ജി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നന്ദകുമാറിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഫെബ്രുവരിയിലാണു വിജ്ഞാപനമിറക്കിയത്.

മുഖ്യമന്ത്രിക്കു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിന്മേലായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ. എന്നാല്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിനു കൈമാറാതെ ആഭ്യന്തര വകുപ്പു പൂഴ്ത്തി വയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. വിജ്ഞാപനം മൂന്നു മാസത്തോളം പൂഴ്ത്തിവച്ചതിനാല്‍ നന്ദകുമാറിനു സുപ്രീംകോടതിയെ സമീപിച്ചു സ്റ്റേ വാങ്ങാന്‍ അവസരം ലഭിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം