സ്ത്രീകള്‍ക്കെതിരായ അക്രമം : പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റംവേണമെന്ന് മന്ത്രി ജയലക്ഷ്മി

November 22, 2012 കേരളം

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുളള സംസ്ഥാനതല സെമിനാര്‍ പേരൂര്‍ക്കട വെറ്ററിനറി കൌണ്‍സില്‍ ഹാളില്‍ പട്ടികവര്‍ഗ്ഗ യുവജനകാര്യമന്ത്രി പി.കെ.ജയലക്ഷ്മി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ആവശ്യമാണെന്ന് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു.  നഷ്ടമായ സാംസ്‌കാരിക മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് മ്യഗസംരക്ഷണവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.  വകുപ്പിന്റെ സ്ത്രീ പീഡന പരാതി പരിഹാര കമ്മിറ്റി മെമ്പര്‍മാര്‍ക്കുവേണ്ടിയാണ് പേരൂര്‍ക്കട വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്‌കൂള്‍ തലം മുതല്‍ ബോധവത്ക്കരണപരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മ്യഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ബീനാറാം,  ഡയറക്ടര്‍ ഡോക്ടര്‍ കെ.ജി.സുമ, സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ എം.എസ്.ജയ, സര്‍ക്കാരിന്റെ വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് അഡൈ്വസര്‍ ലിഡാ ജേക്കബ്ബ്, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം