ഇന്ത്യ 6 വിക്കറ്റിന് 266

November 23, 2012 കായികം

മുംബൈ: ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 6 വിക്കറ്റിന് 266 റണ്‍സ് നേടി. 114 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും 60 റണ്‍സോടെ ആര്‍. അശ്വിനുമാണു ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ചേതേശ്വര്‍ പൂജാര തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നു നേടിയത്. കഴിഞ്ഞ ടെസ്റ്റില്‍ പൂജാര ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഗൗതം ഗംഭീര്‍ 4, വീരേന്ദര്‍ സേവാഗ് 30, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 8, വിരാട് കോഹ്‌ലി 19, യുവ്‌രാജ് സിങ് 0, എം.എസ്. ധോണി 29 റണ്‍സും നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം