സുനാമി: ഇന്‍ഡൊനീഷ്യയില്‍ മരണം 300 ആയി

October 28, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 300 ആയി. നാനൂറിലേറെപ്പേരെ കാണാതായി. പത്തുഗ്രാമങ്ങള്‍ ഒലിച്ചുപോയി. ആറു വര്‍ഷം മുമ്പ് രണ്ടു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന് കാരണമായ സുനാമിയുടെ ഉത്ഭവ കേന്ദ്രത്തിനു സമീപമാണ് പുതിയ സുനാമിയും നാശം വിതച്ചത്.
സുമാത്രയ്ക്കു പടിഞ്ഞാറുള്ള മെന്‍റാവായ് ദ്വീപീല്‍ തിങ്കളാഴ്ച വൈകിട്ടാണ് 7.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. കടലിന്റെ അടിത്തട്ടില്‍ 20 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവ കേന്ദ്രം. ചൊവ്വാഴ്ചയാണ് മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മെന്‍റാവിയിലെ പല ഗ്രാമങ്ങളും സുനാമിയില്‍ ഒലിച്ചുപോയി. ഓസ്‌േേട്രലിയില്‍ നിന്നുള്ള ഒരു സംഘം സഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രകൃതി ക്ഷോഭങ്ങള്‍ പതിവായ ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനവും വെള്ളപ്പൊക്കവും ഭീതിവിതയ്ക്കുന്നതിനിടെയാണ് ഭൂകമ്പവും സുനാമിയുമുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍