പൊള്ളാച്ചിക്കു സമീപം ബസ്സപകടത്തില്‍ 6 മരണം

November 26, 2012 ദേശീയം

കോയമ്പത്തൂര്‍: തമിഴ്നാട് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പേറേഷന്‍ ബസ്  പൊള്ളാച്ചിക്കു സമീപം ആളിയാറില്‍ മറിഞ്ഞ് ആറു പേര്‍ മരിച്ചു. 30 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു.
ഇറക്കമിറങ്ങുകയായിരുന്ന ബസ് വളവുതിരിയുന്നതിനിടെ നിയന്ത്രണംവിട്ട്  സംരക്ഷണഭിത്തി തകര്‍ത്തു താഴേക്കു വീഴുകയായിരുന്നു. പരിക്കേറ്റവര്‍ പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. വാല്‍പ്പാറയില്‍നിന്നു പളനിയിലേക്കു പോകുകയായിരുന്ന ബസ് ഞായറാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം