ഗെയിംസ്‌: ഡല്‍ഹിയില്‍ വീണ്ടും റെയ്‌ഡ്‌

October 28, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെപറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ആദായനികുതി വകുപ്പ്‌ വീണ്ടും റെയ്‌ഡ്‌ നടത്തി. ഗെയിംസിന്റെ ഭാഗമായി കരാര്‍ ലഭിച്ചവരുടെ സ്‌ഥാപനങ്ങളിലായിരുന്നു റെയ്‌ഡ്‌. ഏകദേശം നൂറ്റിയന്‍പതോളം ആദായനികുതി ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണു റെയ്‌ഡ്‌ നടന്നത്‌. കഴിഞ്ഞ 19നും ആദായ നികുതി വകുപ്പ്‌ സമാനമായ റെയ്‌ഡുകള്‍ നടത്തിയിരുന്നു. ഗെയിംസ്‌ കരാറുകള്‍ ലഭിച്ച വ്യക്‌തികളോ കമ്പനികളോ നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നുള്ള പരിശോധനയാണു ലക്ഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം