ഇടതുമുന്നണിക്ക് മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

November 26, 2012 കേരളം

തിരുവനന്തപുരം: ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ പഞ്ചായത്തിലാണ് ഇടതുമുന്നണിയെ പരാജയപ്പെടുത്തി ജെ.എസ്.എസ് സ്വതന്ത്രന്‍ എ.എല്‍ സനല്‍കുമാര്‍ പ്രസിഡന്റായത്. കോണ്‍ഗ്രസും ബി.ജെ.പിയും സനല്‍കുമാറിനെ പിന്തുണച്ചു.

സി.പി.എമ്മിന്റെ മുന്‍ പ്രസിഡന്റായ എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവായി. സി.പി.എം അംഗമായ കിളിയോട്ട് വാര്‍ഡ് അംഗം കെ.രാജേന്ദ്രന്‍ വോട്ടെടുപ്പിനെത്തിയില്ല. ഇടതുമുന്നി ഭരിച്ചിരുന്ന  21 അംഗ പഞ്ചായത്തില്‍ സി.പി.എമ്മിലെ ഏഴംഗങ്ങളും സി.പി.ഐ.യിലെ മൂന്നംഗങ്ങളുമായിരുന്നു ഭരണപക്ഷത്ത്.  ഇടതുമുന്നണിയിലെ  ധാരണയനുസരിച്ചാണ് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐയുടെ വൈസ്പ്രസിഡന്റും രാജി നല്‍കിയത്. തുടര്‍ന്നു മൂന്നു വര്‍ഷം പ്രസിഡന്റ് സ്ഥാനം സി.പി.ഐയ്‌ക്കെന്നായിരുന്നു ധാരണ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം