കെ. ജയകുമാറിന് ശബരിമല ചീഫ് കോര്‍ഡിനേറ്ററായി തുടരാം: ഹൈക്കോടതി

November 27, 2012 പ്രധാന വാര്‍ത്തകള്‍

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ശബരിമലയില്‍ ചീഫ് കോര്‍ഡിനേറ്ററായി തുടരാമെന്ന് ഹൈക്കോടതി. ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇതൊഴികെ എല്ലാ കാര്യത്തിലും ജയകുമാറിന് അധികാരമുണ്ടാകുമെന്നും പറഞ്ഞു.  ചീഫ് സെക്രട്ടറിക്ക് തുല്യമായ എല്ലാ അധികാരങ്ങളും പോലീസ് എസ്കോര്‍ട്ടും അദ്ദേഹത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ ശബരിമലയിലെ ചീഫ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന കെ. ജയകുമാര്‍ ഈ മണ്ഡലകാലത്തിന് തൊട്ടുമുന്‍പായിരുന്നു സര്‍വീസില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് അദ്ദേഹത്തിന്‍റെ  പരിചയസമ്പത്ത് തീര്‍ത്ഥാടകര്‍ക്ക് ഒട്ടേറെ പ്രയോജനപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍