പാര്‍ലമെന്‍റ് മന്ദിരത്തില്‍ തീപിടുത്തം: ആളപായമില്ല

November 28, 2012 ദേശീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ ചെറിയതോതില്‍ തീപിടുത്തം.  ഉച്ചയ്ക്ക് ഒരുമണിയോടെ പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഏഴ്, എട്ട് മുറികളില്‍നിന്നാണ് പുക ഉയര്‍ന്ന്ത്. ഉടനെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പാര്‍ലമെന്റിന്  ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്ന് കരുതുന്നു.  സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം