ശബരിമല: അപ്പം വിതരണത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചു

November 28, 2012 കേരളം

ശബരിമല: ശബരിമലയില്‍ അപ്പം വിതരണത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചതായി ദേവസം കമ്മീഷണര്‍ എന്‍. വാസു അറിയിച്ചു. പൂപ്പല്‍ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു കരുതല്‍ ശേഖരമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിലധികം കവര്‍ അപ്പം നശിപ്പിച്ചതിനെത്തുടര്‍ന്നാണ് കുറച്ചു ദിവസത്തേക്ക് അപ്പം വിതരണത്തില്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണ സമയത്ത് ഒരാള്‍ക്കു രണ്ടു കവര്‍ അപ്പം മാത്രമാണു നല്‍കിയിരുന്നത്. ഈ നിയന്ത്രണമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കൂടുതല്‍ തീര്‍ഥാടകരുടെ പ്രവാഹം ഉണ്ടായാല്‍ വീണ്ടും നിയന്ത്രണം വേണ്ടി വരുമെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം