മൂന്ന് ആസാം സ്വദേശികള്‍ അറസ്റ്റില്‍: തീവ്രവാദികളെന്നു സംശയം

November 28, 2012 പ്രധാന വാര്‍ത്തകള്‍

കോട്ടയം:  ഉള്‍ഫ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കോട്ടയത്ത് പിടിയിലായി.  ഇന്നു പുലര്‍ച്ചെ റെയില്‍വേ സ്റേഷനില്‍ സംശയസ്പദമായ സാഹചര്യയത്തിലാണ് ഇവര്‍ പിടിയിലായത്.   ആസാം  സ്വദേശികളായ തരിയ ഗോഗോയ് (53), ഹേമന്ദ് ഗോഗോയ് (20), ബിന്ദുത് ചെട്ടിയാര്‍ (18) എന്നിവരാണു പോലീസ് പിടിയിലായത്.

കാഞ്ഞിരപ്പളളിയില്‍ ഒരു കണ്‍ട്രക്ഷന്‍ കമ്പനിയുടെ തൊഴിലാളികള്‍ക്കൊപ്പമാണു ഇവര്‍ താമസിച്ചു വന്നിരുന്നത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഉള്‍ഫാ വാര്‍ഷികത്തിന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുളള പരേഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.  ഇവര്‍ ഉള്‍ഫയുടെ യൂണിഫോം അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും ഫോണിലുണ്ട്. ഇവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍