ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി കെ. ജയകുമാറിനെ നിയമിച്ചു

November 28, 2012 കേരളം

തിരുവനന്തപുരം: മുന്‍ സെക്രട്ടറി  കെ. ജയകുമാറിനെ ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററായി സര്‍ക്കാര്‍ വീണ്ടും നിയോഗിച്ചു. പുതിയ ദേവസ്വം ബോര്‍ഡ് അധികാരമേറ്റതോടെ കെ.ജയകുമാര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.  സന്നിധാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമാണ് ജയകുമാറിന്റെ പ്രധാന ദൗത്യം. അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ദേവസ്വം ബോര്‍ഡിന് നേരിടേണ്ടിവന്നു.

എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ശബരിമലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല കോ-ഓര്‍ഡിനേറ്ററായിരിക്കായിരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം