ഐടി ആക്റ്റ് പരിഷ്കരിക്കുന്നു

November 29, 2012 ദേശീയം

ന്യൂഡല്‍ഹി: വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ ഐടി ആക്റ്റിലെ 66-ാം വകുപ്പ് പരിഷ്‌കരിക്കും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഐടി നിയമം 66(എ)യാണ് ഭേദഗതി ചെയ്യുക. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്.

മഹാരാഷ്ട്രയിലെ ഫേസ്ബുക്ക് അറസ്റ്റ് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തടയുന്നതിനാണ് ഐടി ആക്റ്റ്.

ഐടി ആക്റ്റ് പ്രകാരം കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ മഹാരാഷ്ട്രയില്‍ ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് നടന്ന ബന്ദിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച പെണ്‍കുട്ടികളെ അറസ്റ്റ് നിയമവിരുദ്ധമായിട്ടായിരുന്നു. ഐടി ആക്റ്റ് ദുരുപയോഗം ചെയ്തായിരുന്നു പോലീസ് നടപടി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്.

ഇതേസമയം ഐടി ആക്റ്റിനെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയാണ്. ഐടി ആക്റ്റ് ഭരണഘടനാ വിരുദ്ധവും അഭിപ്രായസ്വാതന്ത്യത്തിന് ഉയര്‍ത്തിയ വെല്ലുവിളിയുമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്തുകൊണ്ട് ഈ വിഷയം നേരത്തെ കോടതിയില്‍ ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്ന് സുപ്രീം കോടതി വാദം കേള്‍ക്കവേ ആരാഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം