കെപിസിസി പുനസംഘടന: തീരുമാനമെടുക്കേണ്ടത് എഐസിസിയെന്ന് മുഖ്യമന്ത്രി

November 29, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടന സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനസംഘടനയ്ക്കുള്ള ഭാരവാഹി പട്ടിക എഐസിസിക്ക് നല്‍കിയ ശേഷം ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ട് അംഗീകരിക്കേണ്ടത് എഐസിസിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍