ടെസ്റ് ക്രിക്കറ്റില്‍ നിന്ന് റിക്കി പോണ്ടിംഗ് വിരമിക്കുന്നു

November 29, 2012 കായികം

പെര്‍ത്ത്: ടെസ്റ് ക്രിക്കറ്റില്‍ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് വിരമിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ പെര്‍ത്തില്‍ ആരംഭിക്കുന്ന മൂന്നാംടെസ്റ് തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് റിക്കി പോണ്ടിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ സ്വന്തം തീരുമാനമാണിതെന്നും ദീര്‍ഘകാലത്തെ ആലോചനയ്ക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇഷ്ടമനുസരിച്ച് ടീമിന് പുറത്തുപോകാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിലവിലെ പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളില്‍ റിക്കിയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. 20 റണ്‍സ് മാത്രമായിരുന്നു റിക്കിക്ക് കണ്ടെത്താനായത്. അഡ്ലെയ്ഡിലെ രണ്ടാം ടെസ്റില്‍ രണ്ട് തവണയും അദ്ദേഹം ബൌള്‍ഡാകുകയും ചെയ്തു.

ടെസ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് പോണ്ടിംഗ്. 52.21 ശരാശരിയില്‍ 13,366 റണ്‍സാണ് അദ്ദേഹം ടെസ്റ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. 41 സെഞ്ചുറികള്‍ നേടിയും അദ്ദേഹം റിക്കാര്‍ഡിട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം