ആലപ്പുഴയില്‍ ട്രെയിന്‍ പാളംതെറ്റി: ആളപായമില്ല

November 29, 2012 കേരളം

ആലപ്പുഴ: എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ ആലപ്പുഴയില്‍ പാളം തെറ്റി. ആലപ്പുഴ റയില്‍വേ സ്‌റ്റേഷനില്‍ ഇന്നു പതിനൊന്നരയോടെയാണു സംഭവം.

എറണാകുളത്തു നിന്ന് വന്ന ട്രെയിന്‍ ആലപ്പുഴ റയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തുന്നതിനിടെ എന്‍ജിനില്‍ നിന്നു രണ്ടാമത്തെ കംപാര്‍ട്ട്‌മെന്റ് ചേസിസില്‍നിന്ന് ഇളകിമാറുകയായിരുന്നു. കംപാര്‍ട്ട്‌മെന്റില്‍ എട്ടു യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപായമില്ല. വളരെ കാലപ്പഴക്കം ചെന്ന ബോഗിയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍പ്പെട്ട കംപാര്‍ട്ട്‌മെന്റുകള്‍ മാറ്റി പാസഞ്ചര്‍ യാത്ര തുടര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം