സ്ലീപ്പര്‍ യാത്രയ്ക്ക് ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

November 30, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്ക് നാളെ മുതല്‍ ഫോട്ടോയോടു കൂടിയ യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ടിക്കറ്റ് ദുരുപയോഗം കൂടി വരുന്ന സാഹചര്യത്തിലാണ് റെയില്‍ മന്ത്രാലയത്തിന്റെ നടപടി. വ്യാജപേരുകളില്‍ ഏജന്‍സികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഒരാളുടെ പേരില്‍ മറ്റൊരാള്‍ യാത്ര ചെയ്യുന്നതും കൂടിവരുന്ന സാഹചര്യത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നേരിട്ട് എടുക്കുന്ന ടിക്കററിനും ഇന്റര്‍നെറ്റ് മുഖേന ബുക്ക് ചെയ്യുന്ന ടിക്കറ്റിനും ഇത് ബാധകം. തല്‍ക്കാല്‍ ടിക്കറ്റ് ഉള്ളവരും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് മതിയാകും. ആധാര്‍ കാര്‍ഡുകളും ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോയോടുകൂടിയ പാസ്ബുക്കുകളും ഉപയോഗിക്കാം. കഴിഞ്ഞ ഫെബ്രുവരിയില്‍ എസി യാത്രക്കാര്‍ക്ക് ഫോട്ടോയോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍