യെദ്യൂരപ്പ ബിജെപിയില്‍ നിന്ന് രാജിവെച്ചു

November 30, 2012 ദേശീയം

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാജികത്ത് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് അയച്ചു. എംഎല്‍എ സ്ഥാനവും യെദ്യൂരപ്പ ഒഴിയും. സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെയുള്ള പാര്‍ട്ടിയുടെ ഒട്ടുമിക്ക സ്ഥാനങ്ങളും വഹിച്ച യെദ്യൂരപ്പയുടെ നാല് ദശാബ്ദം നീണ്ട ബിജെപി ബന്ധമാണ് ഇതോടെ അവസാനിച്ചത്.

ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ ഭരണത്തിലെത്തിച്ചത് യെദ്യൂരപ്പയുടെ പ്രവര്‍ത്തന ഫലമായിട്ടായിരുന്നു. അനധികൃത ഖനനക്കേസിലെ ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയുടെ പേര് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിജെപി നീക്കിയത്.

അധികാരത്തില്‍ തിരിച്ചുവരാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതിന് ശേഷമാണ് യെദ്യൂരപ്പ ബിജെപിയോട് വിടപറഞ്ഞത്. യെദ്യൂരപ്പയുടെ പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ ഒമ്പതിന് നടക്കും.

അനധികൃത ഖനനക്കേസിലെ ലോകായുക്ത റിപ്പോര്‍ട്ടില്‍ യെദ്യൂരപ്പയുടെ പേര് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിജെപി നീക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം