മ്യഗശാലയിലെ പുള്ളിപ്പുലികുട്ടികള്‍ക്ക് പേരിട്ടു

November 30, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മ്യഗശാലയില്‍ മൂന്ന് മാസം മുമ്പ് ജനിച്ച പുളളിപ്പുലി കുട്ടികള്‍ക്ക് സരിഷ്മയെന്നും സാരംഗ് എന്നും പേരിട്ടു.  മ്യൂസിയം മ്യഗശാല മന്ത്രി പി.കെ.ജയലക്ഷ്മി നേരിട്ടെത്തിയാണ് നാമകരണം ചെയ്തത്.  ആറ് വയസ്സുകാരി സീനയുടെയും പതിനേഴ് വയസ്സുകാരന്‍ ഗണേശിന്റെയും കുട്ടികളാണ് ഇവര്‍. ഒരു മാസം പ്രായമായ കാട്ടുപോത്തിന്റെ കുട്ടിക്ക് അര്‍ജ്ജുന്‍ എന്നും മന്ത്രി നാമകരണം ചെയ്തു. പുളളിപ്പുലികുട്ടികളെ പരിപാലിക്കുന്ന മ്യഗശാല കീപ്പര്‍ മുരളിയ്ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് നല്‍കി.   മ്യഗശാല ഡയറക്ടര്‍ ഉദയവര്‍മ്മന്‍, ഡോ.ജേക്കബ്ബ് അലക്‌സാണ്ടര്‍,  ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍  ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍