വിവാഹപൂര്‍വ്വ ബോധവല്‍ക്കരണ ക്യാമ്പ് ഉദ്ഘാടനം ഇന്ന്

December 1, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള വനിതാകമ്മീഷന്‍ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ്വബോധവല്‍ക്കരണക്യാമ്പ് കോവളം സി.എസ്.ഐ. യൂത്ത് സെന്ററില്‍ ഇന്നലെ  ആരംഭിച്ചു.  വിദഗ്ധരായ ഡോക്ടര്‍മാര്‍, മനശാസ്ത്രഞ്ജര്‍, സാമൂഹ്യശാസ്ത്രഞ്ജര്‍ തുടങ്ങിയവര്‍ നയിക്കുന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1 ശനിയാഴ്ച) രാവിലെ 9.30ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കും.  വനിതാ കമ്മീഷന്‍അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.നൂര്‍ബീന റഷീദ്, ഡോ.പ്രമീളാദേവി, പ്രൊഫ.കെ.എ.തുളസി, ഡോ.ലിസ്സി ജോസ്, മെമ്പര്‍ സെക്രട്ടറി കോമളവല്ലി അമ്മ, ഡയറക്ടര്‍ ജേക്കബ് ജോബ് എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍