ഗാന്ധിയുവജനവേദി – സംസ്ഥാനതല നേത്യത്വ പരിശീലനക്യാമ്പ്

December 1, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ – പബ്‌ളിക് റിലേഷന്‍സുമായി  സഹകരിച്ച് ഗാന്ധിസ്മാരകനിധി നടത്തിയ അന്തര്‍സംസ്ഥാന ഗാന്ധി പീസ് പരിപാടിയുടെ തുടര്‍ച്ചയായി ഗാന്ധി യുവജനവേദി ദ്വിദിന സംസ്ഥാനതല നേത്യത്വ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു.  ഡിസംബര്‍ 8,9 തീയതികളില്‍ പാലോട് ശബരി ആശ്രമത്തിലാണ് പരിപാടി.  18നും 35നും ഇടയ്ക്ക് പ്രായമുളള തെരഞ്ഞെടുക്കപ്പെടുന്ന 50 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുക.  താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ 1നകം ഗാന്ധി ഭവനില്‍ അറിയിക്കണം.  വിശദവിവരങ്ങള്‍ക്ക് 0471 – 2321786/9946286193 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍