ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം: വിശദാംശങ്ങള്‍ പുറത്തുവിട്ടു

October 28, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. അത് ചുവടെ:
നവംബര്‍ 5:
ഒബാമ ഇന്ത്യയിലേക്ക് തിരിക്കും
നവംബര്‍ 6:
മുബൈയിലെത്തും. താജ്മഹല്‍ ഹോട്ടലില്‍ താമസിക്കും. അവിടെ മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായുള്ള അനുസ്മരണ യോഗത്തില്‍ സംസാരിക്കും.
നവംബര്‍ 7: മുംബൈയിലെ ഒരു സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കും. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ടൗണ്‍ ഹാള്‍ സന്ദര്‍ശിക്കും.
നവംബര്‍ 8:
ന്യൂഡല്‍ഹിയിലെത്തും. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനൊപ്പം അത്താഴം.
നവംബര്‍ 9:
രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ റീത്ത് സമര്‍പ്പിക്കും. ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കും. മന്‍മോഹന്‍സിങ്ങുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച. അതിനുശേഷം പത്രസമ്മേളനം. ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ജക്കാര്‍ത്തയിലേക്ക് യാത്രതിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം