എം.എം. മണിയുടെ ജാമ്യാപേക്ഷ മാറ്റി

December 1, 2012 കേരളം

തൊടുപുഴ:  അഞ്ചേരി ബേബി വധക്കേസില്‍ അറസ്റിലായ മുന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇടുക്കി ജില്ലാ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.  ഇടുക്കിയിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ നിലവിലെ അന്വേഷണ സംഘത്തിന് അധികാരമില്ലെന്നു മണിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, അന്വേഷണ സംഘത്തിനു സര്‍ക്കാര്‍ തന്നെ ഭരണഘടനാ അധികാരം നല്കിയിട്ടുണ്െടന്നു പബ്ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. അറസ്റ് ചെയ്തതു രാഷ്ട്രീയപ്രേരിതമാണെന്നു മണിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമാണെങ്കില്‍ ആറുമാസം മുമ്പേ അറസ്റ് ചെയ്യാമായിരുന്നെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

മണിക്കു വേണ്ടി അഡ്വ.എം.കെ. ദാമോദരനും പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോളി ജയിംസും കോടതിയില്‍ ഹാജരായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം