ചരക്കുവിമാനം തകര്‍ന്നുവീണ് 20 മരണം

December 1, 2012 രാഷ്ട്രാന്തരീയം

ബ്രസ്സാവില്‍: കോംഗോയില്‍ ചരക്കുവിമാനം തകര്‍ന്നുവീണ്  20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ബ്രസ്സാവില്ലിലെ വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. പോയിന്റി നോയ്റെയില്‍ നിന്നു വരികയായിരുന്ന വിമാനം ബ്രസ്സാവില്ലില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് തകര്‍ന്നുവീണത്. മരിച്ചവരില്‍ നാലു പേര്‍ വിമാനത്തിലെ ജീവനക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

കനത്ത മഴയ്ക്കിടെ ലാന്‍ഡു ചെയ്യാന്‍ ശ്രമിച്ച വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി സമീപത്തെ പതിനഞ്ചോളം വീടുകളും തകര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം