ക്ഷേത്ര ശിലാസ്ഥാപനം നടത്തി

December 1, 2012 ക്ഷേത്രവിശേഷങ്ങള്‍

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മിക്കുന്ന ഭഗവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം തെക്കേമഠം മൂപ്പില്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാര്‍ നിര്‍വഹിച്ചു.  അഷ്ടമംഗല പ്രശ്ന പരിഹാരത്തിന്റെ ഭാഗമായാണ് ഭഗവതി ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നത്. 34 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്ര പുനര്‍നിര്‍മാണം.

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റി ബോര്‍ഡംഗങ്ങളായ ടി. വാസു, വി.പി. ആനന്ദന്‍, കീഴിയേടം രാമന്‍നമ്പൂതിരി, പി.കെ.കെ. രാജ, ഏറാള്‍പ്പാട്ട് രാജശ്രീ മാനവിക്രമന്‍ രാജ, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഓമനകുട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍