ഇ അഹമ്മദ് മുസ്ലീംലീഗ് ദേശീയ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

December 2, 2012 കേരളം

കോഴിക്കോട്: ഇ അഹമ്മദിനെ മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ഖാദര്‍ മൊയ്ദീന്‍ ജനറല്‍ സെക്രട്ടറിയായും തുടരും. പി കെ കുഞ്ഞാലിക്കുട്ടിയെ ട്രഷററായി തെരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുള്‍ സമദ് സമദാനി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഭേദഗതികളോടെയാണ് പുതിയ ഭാരവാഹികളെ പാര്‍ട്ടി തെരഞ്ഞെടുത്തത്. ദേശീയ പാര്‍ട്ടിയെന്ന അംഗീകാരം നഷ്ടമാകാതിരിക്കാന്‍ ഉള്ള നടപടികളുടെ ഭാഗമായാണ് ജനറല്‍ കൗണ്‍സില്‍ യോഗം.

നിലവിലെ എക്‌സിക്യുട്ടീവിന്റെ അവസാന യോഗത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തി. ഭേദഗതി പ്രകാരം പ്രസിഡന്റിനും 5 സെക്രട്ടറിമാര്‍ക്കും പുറമെ 5 അസിസ്റ്റന്റ് സെക്രട്ടറിമാര്‍ കൂടി ഇനി മുതല്‍ ദേശീയ നേതൃത്വത്തിനുണ്ടാകും. ഭീകരവാദത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

1948ല്‍ ഐയുഎംഎല്‍ രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായാണ് നാഷണല്‍ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് കമ്മീഷനെ അറിയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം