ചന്ദ്രാനന്ദന്‍ റോഡില്‍ മരം മുറിച്ചത് വെര്‍ച്ച്വല്‍ ക്യൂവിനെ ബാധിച്ചു

December 2, 2012 കേരളം

ശബരിമല: ചന്ദ്രാനന്ദന്‍ റോഡില്‍ പാറമട ഭാഗത്ത് വള്ളിയില്‍ തൂങ്ങിനിന്ന മരക്കൊമ്പ് മുറി ച്ചുമാറ്റാന്‍ വഴിയടച്ചത് വെര്‍ച്ച്വല്‍ ക്യൂവിനെ സാരമായി ബാധിച്ചു. അയ്യപ്പന്‍മാര്‍ക്ക് അപകടമുണ്ടാ കാവുന്ന നിലയില്‍ വള്ളിയില്‍ തൂങ്ങിനിന്ന മരക്കൊമ്പ് മുറിച്ചു മാറ്റേണ്ടത് അത്യാവശ്യമായി രുന്നു. മറ്റൊരുമരത്തില്‍ കയറി കയറിട്ട് കെട്ടിയശേഷമാണ് അപകടാവസ്ഥയിലായിരുന്ന മരക്കൊമ്പ് താഴെ ഇറക്കിയത്. വിചാരിച്ചതിലും അധികം സമയമെ ടുത്തിനാല്‍ ഇതുവഴി അയ്യപ്പന്‍ മാര്‍ സഞ്ചരിക്കുന്നത് മണിക്കൂ റുകള്‍ തടസപ്പെട്ടതുകാരണം വെര്‍ച്ച്വല്‍ ക്യൂവില്‍ വന്നവര്‍ക്ക് കുറേനേരം ക്യൂവില്‍ കാത്തുനില്‍ ക്കേണ്ടിവന്നു. സന്നിധാനത്ത് വെര്‍ച്വല്‍ ക്യൂവില്‍ ഡ്യൂട്ടിയി ലുണ്ടായിരുന്ന പോലീസുകാര്‍ തിരക്ക് നിയന്ത്രിക്കാന്‍ ആദ്യം ബുദ്ധിമുട്ടി.

സാധാരണയില്‍ നിന്നും വ്യത്യ സ്തമായി സമയം തെറ്റി വന്നതാ ണ് തിരക്കിന് കാരണമായത്. സ്പെഷല്‍ ഓഫീസര്‍ കെ.കെ.ചെ ല്ലപ്പന്‍ പോലീസ് ലയ്സണ്‍ ഓഫീസര്‍ രാംദാസ്, സി.ഐ.സാ ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിച്ച് 7.30ഓടെ സാധാരണ ഗതിയിലാക്കി.ഫോറസ്റ് റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് എന്‍.ബാബു, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മരം മുറിച്ചുമാറ്റുന്നതിനു നേതൃത്വം നല്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം