അഞ്ചേരി ബേബി വധം: എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി

December 3, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡിലായ സിപിഐ(എം) ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി. ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ജാമ്യഹര്‍ജിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. അഡ്വക്കേറ്റ് എം കെ ദാമോദരനാണ് വെള്ളിയാഴ്ച മണിക്കു വേണ്ടി ഹാജരായത്. മണിയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം