പാകിസ്ഥാനില്‍ ക്ഷേത്രം പൊളിച്ചത് വിവാദമാകുന്നു

December 3, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കറാച്ചി: പാകിസ്ഥാനില്‍ നൂറു കൊല്ലം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റിയത് വന്‍വിവാദമാകുന്നു. കറാച്ചിയിലെ സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് റിയല്‍ ഏസ്റ്റേറ്റുകാരന്‍ പൊളിച്ചത്. സമീപത്തുളള 40 ഓളം വീടുകളും പൊളിച്ചുമാറ്റിയതായും റിപ്പേര്‍ട്ടുണ്ട്. വിശ്വാസികള്‍ സിന്ധ് ഹൈകോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്നതിനിടെയാണ് കരാറുകാരന്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകളഞ്ഞത്.

ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ പാകിസ്ഥാനിലെ ഹിന്ദു കൗണ്‍സില്‍ കറാച്ചി പ്രസ് ക്ലബിനുമുമ്പില്‍ പ്രകടനം നടത്തി. എന്നാല്‍ ക്ഷേത്രം തകര്‍ത്തിട്ടില്ലന്ന് മിലിട്ടറി ലാന്റ് ആന്റെ കണ്‍റോണ്‍മെന്‍റ് ഡയറക്ടര്‍ സീനത്ത് അഹമ്മദ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ക്ഷേത്രം പൊളിച്ച കരാറുകാരനാണെന്നും ഇവിടെ താമസിക്കുന്നവര്‍ കുടിയേറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍