എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ പമ്പാനദിയില്‍ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങി മരിച്ചു

December 4, 2012 കേരളം

കോട്ടയം: എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ പമ്പാനദിയില്‍ രണ്ട് അയ്യപ്പഭക്തര്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരിയില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ പേരുകള്‍ അറിവായിട്ടില്ല. രാവിലെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ ഇവര്‍ നദിയിലെ കയത്തില്‍പെടുകയായിരുന്നു. ഇവര്‍ കുളിക്കാനിറങ്ങിയ ഭാഗത്ത് അധികം വെള്ളമില്ലായിരുന്നു. എന്നാല്‍ കുളിക്കുന്നതിനിടെ മണല്‍വാരിയുണ്ടായ കയത്തില്‍ ഇവര്‍ അകപ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം