പാമോലിന്‍ കേസ്: വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 18 ലേക്ക് മാറ്റി

December 4, 2012 കേരളം

തൃശൂര്‍: പാമോലിന്‍ കേസില്‍ മുന്‍മന്ത്രി ടി.എച്ച് മുസ്തഫ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 18 ലേക്ക് മാറ്റി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരേ വി.എസ് അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം