എം.എം മണിയുടെ റിമാന്‍ഡ് നീട്ടി

December 4, 2012 പ്രധാന വാര്‍ത്തകള്‍

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ റിമാന്‍ഡ് കാലാവധി നീട്ടി.  ഡിസംബര്‍ 17 വരെയാണ് റിമാന്‍ഡ് നീട്ടിയത്. നെടുങ്കണ്ടം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെ 5.40നാണു മണിയെ  പ്രത്യേക അന്വേഷണസംഘം  അറസ്റ് ചെയ്തത്. ഓപ്പറേഷന്‍ ‘റിങ്‌ടോണ്‍’ എന്ന് പേരിട്ട നടപടിയിലൂടെയായിരുന്നു അറസ്റ്റ്.  നെടുങ്കണ്ടം കോടതി മണിയെ പീരുമേട് സബ്ജയിലില്‍ മണിയെ റിമാന്‍ഡ് ചെയ്തിരിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നുരാവിലെ കോടതിയില്‍ ഹാജരാക്കിയത്. മുപ്പത് വര്‍ഷംമുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മേലെചെമ്മണ്ണാര്‍ അഞ്ചേരി ബേബി കൊലചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് മണി റിമാന്‍ഡില്‍ കഴിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍