സി.പി.എമ്മിനെതിരെ സി.പി.ഐയും ആര്‍.എസ്.പിയും

October 29, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം സി.പി.എമ്മിന്റെ ‘തന്നിഷ്ട’ നയങ്ങളാണെന്ന വിമര്‍ശവുമായി സി.പി.ഐയും ആര്‍.എസ്.പിയും. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തിയ സി.പി.എമ്മിന്റെ നയമാണ് പരാജയത്തിനു കാരണമായതെന്ന് ആര്‍.എസ്.പി തുറന്നടിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്താനുള്ള സി.പി.എം സംസ്ഥാന സമിതി യോഗവും ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ യോഗവുമാണ് ഈ നിശിത വിമര്‍ശം ഉന്നയിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യാഴാഴ്ച ചേര്‍ന്ന് ഫലങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയിരുന്നു. യു.ഡി.എഫിനൊപ്പം സാമുദായിക ശക്തികള്‍ അണിനിരന്നതാണ് തോല്‍വിക്ക് കാരണമെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. വെള്ളിയാഴ്ച തുടങ്ങിയ സി.പി.എം സംസ്ഥാന സമിതി യോഗവും തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിശദമായി ചര്‍ച്ചചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍