തിരുപ്പതിയില്‍ ദര്‍ശനരീതിയില്‍ മാറ്റം

December 4, 2012 ദേശീയം

ചെന്നൈ: തിരുപ്പതിയില്‍ ദര്‍ശനരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി ട്രസ്റ്റി എന്‍. കണ്ണയ്യ അറിയിച്ചു. വി.ഐ.പി പാസ് എടുക്കുന്നവരെ മൂന്ന് വിഭാഗമാക്കി ദര്‍ശനം അനുവദിച്ചിരുന്ന രീതി നിര്‍ത്തലാക്കി. 500 രൂപ പാസ് എടുക്കുന്നവര്‍ക്ക് ഇനി ഒരേ സ്ഥാനത്ത് ദര്‍ശനം അനുവദിക്കും. ഒപ്പം തീര്‍ത്ഥം, ആരതി, സദരി എന്നിവ ലഭിക്കുകയും ചെയ്യും. നേരത്തെ ഇത് എല്‍-വണ്‍ എന്ന പേരില്‍ ഒന്നാം കാറ്റഗറിക്കാര്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
എല്‍-3 വിഭാഗത്തിന് ഇനി മുതല്‍ ശയനമണ്ഡപം വരെ പ്രവേശനം അനുവദിക്കും. നേരത്തെ ഇത് 15 അടി ദൂരെ നിന്നാണ് ദര്‍ശനം അനുവദിച്ചിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം