മുരളീധരന്‍ വൈകാതെ കോണ്‍ഗ്രസില്‍ മടങ്ങിയെത്തും

October 29, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതോടെ മടങ്ങിവരവിനുള്ള സമയവും തീയതിയും നിശ്ചയിക്കുന്നത് മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച് ഹൈക്കമാന്‍ഡായിരിക്കും തീരുമാനമെടുക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. യു.ഡി.എഫിനെ പിന്തുണക്കാനെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു.  മുരളീധരനുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. മുമ്പ് അദ്ദേഹം സ്വീകരിച്ച ചില നടപടികളോട് വിയോജിപ്പുണ്ടായിരുന്നു.  ആരുടെയും കോണ്‍ഗ്രസ് പ്രവേശം ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും’ ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പാണ് മുരളിയുടെ മടക്കത്തിന് ഇതുവരെ തടസ്സമായി നിന്നതെങ്കില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ പ്രസ്താവനയോടെ അതും മാറിയിരിക്കുന്നു. ഇനി ഔദ്യോഗികമായി മുരളീധരന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഹൈക്കമാന്‍ഡ് വൈകാതെ കൈക്കൊള്ളും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍