രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

December 5, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി പി.എ സാംഗ്മയാണ് ഹര്‍ജിക്കാരന്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പ്രണബ് മുഖര്‍ജി ഇരട്ടപദവി വഹിച്ചിരുന്നെന്ന് ആരോപിച്ചായിരുന്നു സാംഗ്മ ഹര്‍ജി നല്‍കിയിരുന്നത്.

ലോക്‌സഭാ കക്ഷിനേതാവ് സ്ഥാനവും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ പദവിയും പ്രണബ് വഹിച്ചിരുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. സാംഗ്മയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് വ്യക്തമാക്കി. ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഹര്‍ജി തള്ളുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ വിയോജിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍