യെദ്യൂരപ്പ സര്‍ക്കാരിന് തുടരാം

October 29, 2010 മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: യെദ്യൂരപ്പ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച  ബി.ജെ.പി. എം.എല്‍.എ.മാരെ അയോഗ്യരാക്കിയ സ്​പീക്കര്‍ ബൊപ്പയ്യയുടെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.വിമത എം.എല്‍.എ മാരുടെ തിരിച്ചെടുക്കണമെന്ന ഹര്‍ജി മൂന്നാം ജഡ്ജി ജസ്റ്റിസ് വി.ജി. സഭാഹിത് തള്ളി.

കേസില്‍ വാദംകേട്ട ചീഫ് ജസ്റ്റിസ് കേഹര്‍, ജസ്റ്റിസ് എന്‍. കുമാര്‍ എന്നിവര്‍ വിധി പ്രസ്താവിക്കുന്നതില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വിധി മൂന്നാം ജഡ്ജിക്ക് വിട്ടത്. പാര്‍ട്ടി വിട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയെ മാറ്റണമെന്നു മാത്രമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത് എന്നും പുറത്താക്കിയ എം.എല്‍.എമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.  കൂറുമാറിയിട്ടില്ലെന്നും വിപ്പ് ലംഘിച്ച് വോട്ടുചെയ്തിട്ടില്ലെന്നുമാണ് അവര്‍ വാദിച്ചത്. അതുകൊണ്ട് തങ്ങളെ അയോഗ്യരാക്കിയ സ്​പീക്കര്‍ ബൊപ്പയ്യയുടെ നടപടി റദ്ദാക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിക്ക് പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ക്ക് കൊടുത്ത കത്ത് തന്നെ കൂറുമാറ്റമായി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍